യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങൾ ഒഴിപ്പിക്കണമെന്ന് ഇറാൻ്റെ മുന്നറിയിപ്പ് ; ഫുജൈറാ തുറമുഖ പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തി

യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങൾ ഒഴിപ്പിക്കണമെന്ന് ഇറാൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകി. ഇവയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖമായ ജെബൽ അലി തുറമുഖവും (ദുബൈ) ഖലീഫ തുറമുഖവും(അബുദാബി) ഉൾപ്പെടുന്നു. അമേരിക്കയുമായും ഇസ്രായേലുമായും തുടരുന്ന സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇറാൻ്റെ പുതിയ മുന്നറിയിപ്പ്.

എന്നാൽ ദുബൈയിലെ ജെബൽ അലി തുറമുഖത്തിലോ അബുദാബിയിലെ ഖലീഫ തുറമുഖത്തിലോ നേരിട്ടുള്ള ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഫുജൈറ തുറമുഖത്ത് ഒരു തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഒരു ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ എണ്ണ സൗകര്യത്തിലേക്ക് വീണതാണ് തീപിടിത്തത്തിന് കാരണമായത്.

ജനങ്ങളോട് വീണുകിടക്കുന്ന അവശിഷ്ടങ്ങളോ വസ്തുക്കളോ കാണുമ്പോൾ അവയിൽ നിന്ന് അകലം പാലിക്കണമെന്ന് യുഎഇയിലെ ദുരന്തനിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വ്യാഴം – വെള്ളി ദിവസങ്ങളിൽ വ്യോമാക്രമണങ്ങൾ തടഞ്ഞുനിർത്തുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ദുബൈയിലെ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു.

“അവശിഷ്ടങ്ങളിലോ വീണ വസ്തുക്കളിലോ നിന്ന് സുരക്ഷിത അകലം പാലിക്കുക. അത്തരത്തിലുള്ള എന്തെങ്കിലും കണ്ടാൽ ഉടൻ അറിയിക്കുക. നിങ്ങളുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാന്യം,” എന്ന് യുഎഇ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി സോഷ്യൽ മീഡിയയായ എക്സിൽ അറിയിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിന് പുറത്തുള്ള യുഎഇയിലെ ഫുജൈറ തുറമുഖത്ത് ശനിയാഴ്ച രാവിലെ ഉണ്ടായ ഇറാൻ്റെ ഡ്രോൺ ആക്രമണവും തീപിടിത്തവും ഉണ്ടായതിനെ തുടർന്ന് ചില എണ്ണ ലോഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Iran warns to evacuate three main ports of UAE; Fujairah port operations partially halted

More Stories from this section

family-dental
witywide