ഇറാൻ ജനത ആയുധമെടുക്കും, 70 ലക്ഷം പേർ സജ്ജം; കരയുദ്ധമുണ്ടായാൽ ആയുധമേന്തിയ കുടുംബങ്ങൾ പോരാടുമെന്നും ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ സ്പീക്കർ

അമേരിക്കയുമായുള്ള യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ, കരയുദ്ധ ഭീഷണി ഉയർത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് രംഗത്ത്. ഒരു കരയുദ്ധം ആരംഭിച്ചാൽ രാജ്യത്തെ സാധാരണ ജനങ്ങൾ ഒന്നടങ്കം ആയുധമെടുക്കുമെന്നും നിലവിൽ 70 ലക്ഷത്തോളം പേർ പോരാട്ടത്തിനായി സജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ മണ്ണിലേക്ക് അതിക്രമിച്ചു കയറുന്ന സൈനികർക്ക് ആയുധമേന്തി നിൽക്കുന്ന സാധാരണ കുടുംബങ്ങളെയാകും നേരിടേണ്ടി വരികയെന്നും ദേശീയ സുരക്ഷയ്ക്കായി ജനകീയ പ്രതിരോധം തീർക്കുമെന്നും ഗലിബാഫ് ആവർത്തിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ അതിവേഗമുള്ള തയ്യാറെടുപ്പുകളാണ് ഇറാൻ നടത്തുന്നത്. ശത്രുക്കളുടെ ഓരോ നീക്കവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകാനും ഇറാൻ സൈനിക മേധാവി അമിർ ഹാത്മി സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇറാൻ മണ്ണിൽ കാലുകുത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഇറാന്റെ സൈനിക സന്നദ്ധത വിലയിരുത്തുന്നതിനായി സൈനിക കമാൻഡർ ഇൻ ചീഫ് അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു.

ഇറാന്റെ സൈനിക-ആണവശേഷികൾ തകർത്ത് വിജയം നേടിയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേഖലയിൽ കരയുദ്ധ സാധ്യത ശക്തമായത്. അമേരിക്കയുടെ അടുത്ത നീക്കം കരയാക്രമണമായിരിക്കുമെന്ന് ഇറാൻ വിലയിരുത്തുന്നു. അമേരിക്കൻ-ഇസ്രായേൽ സംയുക്ത നീക്കങ്ങളെ മിസൈൽ ആക്രമണങ്ങളിലൂടെ പ്രതിരോധിക്കുന്നതിനൊപ്പം ജനകീയ സേനയെ കൂടി രംഗത്തിറക്കി നേരിട്ടുള്ള സൈനിക നീക്കത്തെ ചെറുക്കാനാണ് ടെഹ്‌റാന്റെ തീരുമാനം. പശ്ചിമേഷ്യയിൽ വലിയ ആശങ്ക പടർത്തുന്നതാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ പുതിയ നിലപാടുകൾ.

Iran warns Trump: 7 lakh civilians ready for war as Speaker Ghalibaf vows armed resistance

More Stories from this section

family-dental
witywide