ബഹ്‌റൈനിൽ ഇറാൻ്റെ വ്യോമാക്രമണം: ഒരു മരണം, എട്ടുപേർക്ക് പരുക്ക്, കനത്ത ജാഗ്രത

മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്.

തലസ്ഥാനമായ മനാമയിലെ ഒരു ജനവാസ കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടത് 29 വയസ്സുള്ള ബഹ്‌റൈൻ സ്വദേശിനിയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ എട്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായത് “പരസ്യമായ അധിനിവേശമാണെന്ന്” ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം എക്സിലൂടെ പ്രതികരിച്ചു. സംഭവത്തെത്തുടർന്ന് മേഖലയിൽ വൻ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Iranian airstrike in Bahrain: One dead, eight injured, high alert

More Stories from this section

family-dental
witywide