
മനാമ: ബഹ്‌റൈൻ തലസ്ഥാനത്തിന് സമീപമുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 32 പേർക്ക് പരിക്കേറ്റു. ബഹ്‌റൈൻ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.
പരുക്കേറ്റവരെല്ലാവരും ബഹ്‌റൈൻ പൗരന്മാരാണ്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉൾപ്പെടുന്നു. 17 വയസ്സുള്ള പെൺകുട്ടിക്ക് തലയ്ക്കും കണ്ണിനും മാരകമായി പരിക്കേറ്റിട്ടുണ്ട്.
മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെയുണ്ടായ ഈ ആക്രമണം വലിയ ആശങ്കയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Iranian drone attack in Bahrain: 32 people injured, including a two-month-old baby, 4 in critical condition













