
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയായ മിന അൽ അഹമ്മദിക്ക് (Mina Al-Ahmadi) നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെത്തുടർന്ന് ശുദ്ധീകരണശാലയിലെ വിവിധ യൂണിറ്റുകളിൽ വൻ തീപിടുത്തമുണ്ടായി.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പുകപടലങ്ങൾ ഉയർന്നതിനെത്തുടർന്ന് മേഖലയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (KPC) അഗ്നിശമന സേനയും എമർജൻസി ടീമുകളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആഭ്യന്തര മന്ത്രാലയവും സുരക്ഷാ സേനയും സംയുക്തമായി നീക്കം തുടങ്ങിയിട്ടുണ്ട്. എണ്ണ ഉൽപ്പാദനത്തെയും കയറ്റുമതിയെയും ആക്രമണം എത്രത്തോളം ബാധിക്കുമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കി.
Iranian drone attack on Kuwait oil refinery; fire breaks out in Mina Al Ahmadi












