അമേരിക്കയും ഇസ്രായേലും സമാധാന നീക്കങ്ങൾ തകർക്കുന്നു; ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു; വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ പാർലമെൻ്റ് സ്പീക്കർ

ടെഹ്റാൻ: ഇറാൻ മുന്നോട്ടുവെച്ച പത്തിനം സമാധാന നിർദ്ദേശങ്ങളിലെ പ്രധാന വ്യവസ്ഥകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ, ഇസ്രായേലുമായി ഉഭയകക്ഷി വെടിനിർത്തലോ ചർച്ചകളോ നടത്തുന്നത് അപ്രായോഗികമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. തന്റെ എസ്ക് അക്കൌണ്ടിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ മൂന്നെണ്ണം ഇതിനോടകം പരസ്യമായി ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ഇറാൻ്റെ പത്തിന നിർദ്ദേശത്തിൽ ലെബനനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും വൈറ്റ് ഹൗസ് ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കൂടാതെ, ഇറാൻ്റെ തെക്കൻ പ്രവിശ്യയായ ഫാർസിൽ ഡ്രോൺ പ്രവേശിച്ചതായും ഘാലിബാഫ് ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നതാണ് മൂന്നാമത്തെ പ്രധാന വ്യവസ്ഥ. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെ പുറത്തുവിട്ട സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ (SNSC) പ്രസ്താവനയിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു.

അതേസമയം, ട്രംപ് ഭരണകൂടം ഘാലിബാഫിനെ ഒരു ഭാവി പങ്കാളിയായോ ഇറാന്റെ വരാനിരിക്കുന്ന നേതാവായോ പരിഗണിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ഫെബ്രുവരി 26-ന് നടന്ന ആണവ ചർച്ചകൾക്ക് പിന്നാലെ, ഫെബ്രുവരി 28 മുതലാണ് ഇറാനിൽ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സൈനിക നീക്കങ്ങൾ ആരംഭിച്ചത്. മേഖലയിലെ സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Iranian Parliament Speaker rejects ceasefire proposal

More Stories from this section

family-dental
witywide