ഖത്തറിലെ വാതക കേന്ദ്രം റാസ് ലഫാനിലെ ഇറാൻ ആക്രമണം ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ശക്തമായി അപലപിച്ച് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡൻ്റും

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെയുണ്ടായ ഇറാനിയൻ മിസൈൽ ആക്രമണത്തെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ശക്തമായി അപലപിച്ചു. ഫോണിലൂടെ സംസാരിച്ച ഇരുനേതാക്കളും മേഖലയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി.

റാസ് ലഫാന് നേരെയുണ്ടായ ആക്രമണം മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും സാരമായി ബാധിക്കുന്ന ‘അപകടകരമായ പ്രകോപനമാണെന്ന്’ അമീരി ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത് ആഗോള ഊർജ്ജ വിതരണത്തിൻ്റെ സുരക്ഷയെത്തന്നെ അട്ടിമറിക്കുന്നതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഊർജ്ജ, ജല കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള സൈനിക നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പ്രസിഡൻ്റ് മാക്രോൺ പറഞ്ഞു. സാധാരണക്കാരുടെ സംരക്ഷണവും അവരുടെ അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് അമീർ വ്യക്തമാക്കി. സംഘർഷങ്ങൾ കൂടുതൽ വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നയതന്ത്ര ശ്രമങ്ങൾ വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Iran’s attack on Qatar’s gas facility Ras Laffan is a threat to energy security; Qatari Emir and French President strongly condemn

More Stories from this section

family-dental
witywide