ഗൾഫ് മേഖലയിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം: കുവൈറ്റിൽ വൻ തീപിടുത്തം; യുഎഇയിൽ ഒരു മരണം, പ്രവാസി സമൂഹം ആശങ്കയിൽ

ദുബായ്/കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും എന്നാൽ ആളപായമില്ലെന്നും കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

യുഎഇയിലെ ഫുജൈറയിൽ പ്രതിരോധ സംവിധാനങ്ങൾ തകർത്ത ഡ്രോണിൻ്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു ബംഗ്ലാദേശ് സ്വദേശി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് യുഎഇ മാധ്യമ ഓഫീസ് സ്ഥിരീകരിച്ചു.
മറ്റ് ഗൾഫ് രാജ്യങ്ങളിലും ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്:

ഇറാൻ്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഒരു കമ്പനി പരിസരത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദോഹയിൽ നിന്ന് 17 നോട്ടിക്കൽ മൈൽ അകലെ കടലിൽ ഒരു എണ്ണക്കപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹവും ആശങ്കയിലാണ്.

Iran’s drone attack in the Gulf region: Massive fire in Kuwait; One death in the UAE

More Stories from this section

family-dental
witywide