പ്രതിഷേധക്കാർക്ക് നേരെ “കാഞ്ചിയിൽ വിരൽ വെച്ച്” പൊലീസ് തയ്യാറാണ്, നിങ്ങളെ ശത്രുക്കളായാകും കണക്കാക്കുക, ഇറാൻ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്

ടെഹ്റാൻ: തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ആരെയും “പ്രതിഷേധക്കാരായല്ല, മറിച്ച് ശത്രുക്കളായാകും കണക്കാക്കുക” എന്ന് ഇറാൻ പൊലീസ് മേധാവി അഹമ്മദ്-റെസ റാദാൻ ഇറാനികൾക്ക് മുന്നറിയിപ്പ് നൽകി. “സുരക്ഷാ സേനയുടെ വിരലുകൾ തോക്കിൻ്റെ കാഞ്ചിയിലാണ്,” ചൊവ്വാഴ്ച രാത്രി സ്റ്റേറ്റ് ടിവിയിലൂടെ റാദാൻ പറഞ്ഞു. ജനുവരിയിൽ ഇറാനിലുടനീളം വ്യാപിച്ച ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ ഇറാൻ സുരക്ഷാ സേന ക്രൂരമായാണ് അടിച്ചമർത്തിയത്.

ഇറാനിൽ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ജനങ്ങൾ പ്രതിഷേധിക്കരുതെന്ന് കഴിഞ്ഞ ആഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞിരുന്നു. എന്നാൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപോ ഇറാനിലെ ജനങ്ങളോ ആ സാഹചര്യം മുതലെടുത്ത് സർക്കാരിനെതിരെ രംഗത്തുവരേണ്ട ഒരു സമയം “വരുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

Iran’s police chief warns protesters, you will be treated as enemies.

More Stories from this section

family-dental
witywide