
തങ്ങളുടെ മണ്ണോ വ്യോമപാതയോ ഇറാനെ ആക്രമിക്കാൻ അമേരിക്കയെ സഹായിക്കാനായി വിട്ടുനൽകിയാൽ, ആ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ അയൽരാജ്യങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ജോർദാൻ, യുഎഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് നയതന്ത്ര ചാനലുകൾ വഴി ഇറാൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറാനെതിരായ ആക്രമണത്തിൽ പങ്കാളികളാകുന്നവർക്ക് നേരെയും പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി.
അതേസമയം, സൈനിക നടപടിയിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ അൽ ഉബൈദ് വ്യോമത്താവളം ഒഴിയാൻ യുഎസ് സൈനികർക്കു നിർദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്.
ഇറാൻ–യുഎസ് സംഘർഷഭീതി ഉയരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രക്ഷോഭത്തിൽ പങ്കെടുത്ത 3,428 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ വധിക്കുന്നത് അവസാനിക്കുകയാണെന്ന് തനിക്ക് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
Iran’s stern warning to neighboring countries at US military bases to retaliate if attacked












