ട്രംപ് ക്രിമിനലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ; ഇറാനിലെ പ്രശ്ന‌ങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലും

ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയും ഇസ്രയേലും ആണെന്നും ഇറാനിലെ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി ഈ രണ്ട് ബാഹ്യശക്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനിലെ സമീപകാല അസ്വസ്ഥതകൾക്ക് പിന്നിൽ അമേരിക്കയാണ്. എങ്കിലും രാജ്യം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് പോകില്ല. ഇറാനിൽ സംഭവിച്ച മരണങ്ങൾക്കും അപകടങ്ങൾക്കും നാശനഷ്‌ടങ്ങൾക്കും പിന്നിൽ അമേരിക്കയാണ്. ഒരു രാജ്യമെന്ന നിലയിൽ അക്രമങ്ങൾക്ക് ഉത്തരവാദികളാണെന്ന് കരുതുന്നർക്കു മാപ്പു നൽകാനാവില്ലെന്നും ഖമേനി പറഞ്ഞു.

രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് വലിച്ചിടില്ല. പക്ഷെ, രാജ്യത്തിനകത്തും പുറത്തുമുള്ള കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകാൻ അനുവദിക്കില്ല. സമീപകാല പ്രതിഷേധങ്ങൾ വിദേശ പിന്തുണയുള്ളതാണ്. ഇറാനിൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രസ്താവനകൾ നടത്തിയ ട്രംപിന്റെ ഇടപെടലിനെ അദ്ദേഹം കുറ്റപ്പെടുത്തി.

നാശനഷ്ടം വരുത്തിയവരെ ഇറാനിയൻ ജനതയുടെ പ്രതിനിധികളായി ചിത്രീകരിച്ച് പ്രതിഷേധങ്ങളെ തെറ്റായി ചിത്രീകരിച്ചു. പ്രക്ഷോഭകർ 250-ലധികം പള്ളികളും മെഡിക്കൽ സൗകര്യങ്ങളും കത്തിച്ചതായും അദ്ദേഹം പറഞ്ഞു. നാണയപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിച്ച പ്രശ്നങ്ങളെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

അതോടൊപ്പം കാലങ്ങളായി ഇറാൻ ജനത നേരിടുന്ന വ്യക്തിസ്വാതന്ത്ര്യമില്ലായ്മ‌യും ലിംഗവിവേചനവും ചർച്ചയായി. ട്രംപിന്റെ ശക്തമായ ഇടപെടലും മുന്നറിയിപ്പുകളും കാരണം പ്രക്ഷോഭകരെ തൂക്കിക്കൊല്ലുന്നതിൽനിന്ന് ഇറാൻ പിന്തിരിഞ്ഞിരുന്നു. പ്രക്ഷോഭങ്ങളിൽ ഏകദേശം 3,500 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്.

Iran’s Supreme Leader Ayatollah Ali Khamenei has labelled Donald Trump a criminal, blaming him for the deaths of thousands of demonstrators and security forces.

Also Read

More Stories from this section

family-dental
witywide