
ടെഹ്റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ ഇർഫാൻ സോൾട്ടാനിയെന്ന 26 കാരൻ്റെ വധശിക്ഷ ഇറാൻ നീട്ടിവച്ചു. മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമായതോടെ ഇർഫാനെ വധിച്ചാൽ അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ അമേരിക്കൻ സൈനിക നടപടിക്കുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇറാൻ വധശിക്ഷ നീട്ടിവച്ചത്. ഇന്നലെയാണ് ഇർഫാനെ തൂക്കിലേറ്റുമെന്ന് ഇറാൻ അറിയിച്ചിരുന്നത്. ഗെസൽ ഹെസർ ജയിലിൽ ഏകാന്ത തടവിലാണ് ഇർഫാൻ.
പ്രതിഷേധക്കാരുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചാൽ അമേരിക്ക കർശന നടപടി സ്വീകരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായവരെ തൂക്കിലേറ്റിയാൽ അമേരിക്കയുടെ ഇടപെടൽ കാണേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, വധശിക്ഷ നീട്ടിവച്ചുവെന്ന് മാത്രമേയുള്ളൂ, എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന ആശങ്കയുണ്ടെന്ന് ഇദ്ദേഹത്തിൻ്റെ കുടുംബം പറയുന്നു. വധശിക്ഷ നീട്ടിവയ്ക്കുന്നതിന് ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഇർഫാന്റെ കുടുംബവും ഇന്നലെ രംഗത്തെത്തിയിരുന്നു.
Irfan Soltani’s execution postponed, arrested for Iran’s anti-government protests.















