ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ്റെ IRGC നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടതായി ഇസ്രയേൽ

യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ബന്ദർ അബ്ബാസിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ. ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനാണ് അലിറേസ ടങ്സീരി എന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, ഈ ആക്രമണത്തെക്കുറിച്ച് ഇറാനോ ഇസ്രയേലി സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, യുഎസ്- ഇസ്രയേൽ സംയുക്ത വധശ്രമങ്ങളെ അതിജീവിച്ച ഇറാനിലെ ചുരുക്കം ചില പ്രമുഖരിൽ ഒരാളായിരുന്നു അലിറേസ ടങ്സീരി. 2018 മുതൽ സേവനമനുഷ്ഠിക്കുന്ന ഇറാൻ്റെ പരിചയസമ്പന്നനായ കമാൻഡർ അലിറേസ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.

Israel says Iran’s IRGC naval commander Alireza Tangsiri, who closed the Strait of Hormuz, has been killed

More Stories from this section

family-dental
witywide