ഇറാനിൽ വീണ്ടും സ്ഫോടനങ്ങൾ, പുതിയ ആക്രമണങ്ങൾ ആരംഭിച്ചെന്ന് ഇസ്രയേൽ

ന്യൂഡൽഹി: ഇസ്രായേൽ ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് സമീപം കറുത്ത പുക ഉയരുന്നതിൻ്റെ ചിത്രം സിഎൻഎൻ പുറത്തുവിട്ടു.

ഇറാനിലെ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് പുതിയ “വ്യാപകമായ” ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഈ ചിത്രം ബുധനാഴ്ച രാവിലെയാണ് ആദ്യമായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ ടെഹ്‌റാൻ്റെ പടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാാനിലെ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടെഹ്‌റാൻ നഗരമധ്യത്തിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് നടന്ന ആദ്യഘട്ട ആക്രമണങ്ങളിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്കും നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയാണ്. യുഎഇ, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ വിക്ഷേപിച്ചു.

സംഘർഷം കടുക്കുന്നതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും ഇത് ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകൾ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Israel says new attacks have begun in Iran, with explosions again

More Stories from this section

family-dental
witywide