
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങര ഉപേക്ഷിച്ച് ഇത്തവണ മലപ്പുറം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജി വേങ്ങരയിൽ സ്ഥാനാർഥിയാകും. ആരോഗ്യപരമായ കാരണങ്ങളാൽ മുതിർന്ന നേതാവ് എം.കെ. മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ശ്രദ്ധേയമായ മാറ്റം.
യുവനേതാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിയുള്ളതാണ് ഇത്തവണത്തെ പട്ടിക. മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിലും ജയന്തി രാജൻ കൂത്തുപറമ്പിലും മത്സരിക്കും. കൊടുവള്ളിയിൽ പി.കെ. ഫിറോസും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവുമാണ് ലീഗ് പ്രതിനിധികൾ. ഏറെ ചർച്ചകൾക്കൊടുവിൽ തിരുവമ്പാടി സീറ്റ് വച്ചുമാറേണ്ടതില്ലെന്ന് തീരുമാനിച്ച ലീഗ്, സി.കെ. കാസിമിനെ അവിടെ സ്ഥാനാർഥിയായി നിശ്ചയിച്ചു. മഞ്ചേരിയിൽ റഹ്മത്തുള്ളയും കുന്നമംഗലത്ത് റസാക്ക് മാസ്റ്ററും മത്സരിക്കും.
മറ്റ് പ്രധാന മണ്ഡലങ്ങളിൽ മഞ്ചേശ്വരത്ത് എ.കെ.എം. അഷറഫും കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയും മണ്ണാർക്കാട് എൻ. ഷംസുദ്ദീനും കളമശ്ശേരിയിൽ വി.ഇ. അബ്ദുൽ ഗഫൂറും പോരാട്ടത്തിനിറങ്ങും. തിരൂരങ്ങാടിയിൽ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ സഹോദരൻ അൻവർ നഹയാണ് സ്ഥാനാർഥി. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ തന്നെ തുടരും. പുനലൂർ, ചേലക്കര സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍
- മഞ്ചേശ്വരം – എ കെ എം അഷറഫ്
- കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
- അഴിക്കോട് – കരീം ചേലേരി
- കൂത്തുപറമ്പ് – ജയന്തി രാജൻ
- കുറ്റിയാടി – പാറക്കൽ അബ്ദുള്ള
- പേരാമ്പ്ര – ഫാത്തിമ തഹലിയ
- തിരുവമ്പാടി – കാസിം കൂടരഞ്ഞി
- കൊടുവള്ളി – പി കെ ഫിറോസ്
- കുന്നമംഗലം – റസാക്ക് മാസ്റ്റർ
- കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
- വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
- കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
- മഞ്ചേരി- അഡ്വ. റഹ്മത്തുള്ള
- ഏറനാട് – പി കെ ബഷീർ
- മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
- മങ്കട – മഞ്ഞളാം കുഴി അലി
- പെരിന്തൽമണ്ണ – നജീബ് കാന്തപുരം
- വേങ്ങര – കെ എം ഷാജി
- കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
- തിരൂർ – കുറുക്കോളി മൊയ്തീൻ
- താനൂർ – പി കെ നവാസ്
- തിരൂരങ്ങാടി – പി എം എ സമീർ
- മണ്ണാർകാട് – എൻ ഷംസുദ്ദീൻ
- ഗുരുവായൂർ – സി എച്ച് റഷീദ്
- കളമശ്ശേരി – അഡ്വ. വി ഇ അബ്ദുൾ ഗഫൂർ
IUML Candidate List Announced: PK Kunhalikutty to Contest from Malappuram, No Seat for MK Muneer; Fathima Thahliya in Perambra













