ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ ബി പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ പ്രധാന എതിരാളി. 2022-ലെ തിരഞ്ഞെടുപ്പിലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം; അന്ന് പ്രിറ്റ്‌സ്കർ വൻ വിജയം നേടിയിരുന്നു.

ഹയാത്ത് ഹോട്ടൽ ശൃംഖലയുടെ അവകാശിയും ശതകോടീശ്വരനുമായ പ്രിറ്റ്‌സ്കർ, 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിടുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലൂടെ അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധേയനായിരുന്നു.

More Stories from this section

family-dental
witywide