ഇന്ന് രാത്രി എട്ട് മണി ഡെഡ്‌ലൈൻ; മറുപടി നൽകിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാന് ജെഡി വാൻസിന്റെ മുന്നറിയിപ്പ്

ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ചൊവ്വാഴ്ച അന്ത്യശാസനത്തിന്’ പിന്നാലെ കൂടുതൽ കടുത്ത ഭീഷണിയുമായി വൈസ് പ്രസിഡന്റ് ജെഡി വാൻസ് രംഗത്തെത്തി. അമേരിക്കയുടെ കൈവശം ഇതുവരെ യുദ്ധത്തിൽ പ്രയോഗിക്കാത്ത അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളുണ്ടെന്നും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അവ ഉപയോഗിക്കാൻ പ്രസിഡന്റ് ട്രംപിന് ഒട്ടും മടിയുണ്ടാകില്ലെന്നും വാൻസ് വ്യക്തമാക്കി. ഇന്ന് രാത്രി എട്ട് മണിക്ക് (EST) മുൻപായി ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹംഗറി സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് അമേരിക്കയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. തങ്ങൾ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ ഇറാനിലെ തന്ത്രപ്രധാനമായ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് സൂചന. അമേരിക്കയുടെ പക്കൽ ഇനിയും ‘ടൂൾകിറ്റുകൾ’ ബാക്കിയുണ്ടെന്നും അത് എപ്പോൾ വേണമെങ്കിലും പ്രയോഗിക്കാൻ ട്രംപ് തയ്യാറാകുമെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇതോടെ പശ്ചിമേഷ്യയിൽ ഏതു നിമിഷവും ഒരു മഹാസ്ഫോടനം ഉണ്ടായേക്കാവുന്ന അവസ്ഥയാണുള്ളത്.

നേരത്തെ, ഇറാന് നൽകിയ ഡെഡ്‌ലൈൻ അവസാനിക്കുന്നതോടെ ഒരു വലിയ നാഗരികത തന്നെ ഇന്ന് രാത്രി എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ ഈ പ്രഖ്യാപനം ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കുമെന്നും അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും ട്രംപ് കുറിച്ചു. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സമാധാനത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കൻ ഭരണകൂടം തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതോടെ ലോകം ഒരു വലിയ യുദ്ധഭീതിയിലാണ്.

JD Vance warns Iran of ‘unused tools’ as 8 PM deadline expires; Trump says civilization could end tonight

Also Read

More Stories from this section

family-dental
witywide