ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്. ഇരുവരും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും, ഈ ഫോൺ രേഖകൾ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെയും പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു എന്ന ആരോപണത്തെത്തുടർന്നാണ് സി.ഐ.ടി. അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ട സംഭവത്തിലും അടൂർ പ്രകാശ് വ്യക്തത വരുത്തി. പ്രസാദം നൽകാനാണ് പോറ്റി സോണിയാ ഗാന്ധിയെ കണ്ടത്. ഇതിനായി മുൻകൂട്ടി അനുമതി വാങ്ങിയിരുന്നു. എന്നാൽ പോറ്റി അനുമതി വാങ്ങിയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും, ഡൽഹിയിൽ എത്തിയ ശേഷമാണ് പോറ്റി കൂടെ വരാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടറായതിനാലാണ് താൻ കൂടെപ്പോയതെന്നും, അയാൾ ഒരു കാട്ടുകള്ളനാണെന്ന് കരുതിയില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

സി.ഐ.ടി. നീക്കങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അടൂർ പ്രകാശ് ഇതിനോട് പ്രതികരിച്ചത്.  ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണം പൂശിയ പാളികൾ മോഷ്ടിച്ചു എന്ന കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായിരിക്കുന്നത്.

John Brittas and Unnikrishnan Potty have a close relationship: Brittas’ phone records should be checked, said Adoor Prakash

More Stories from this section

family-dental
witywide