ഹോർമൂസ് കടലിടുക്കിനെ പ്രകമ്പനം കൊള്ളിച്ച് ഇറാൻ-റഷ്യ-ചൈന സംയുക്ത നാവികാഭ്യാസം; അമേരിക്കൻ ഇസ്രയേൽ ഭീഷണികൾക്ക് ശക്തമായ മുന്നറിയിപ്പ്

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ, ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി. ‘മാരിടൈം സെക്യുരിറ്റി ബെൽറ്റ്’ എന്ന പേരിൽ ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. മേഖലയിൽ ഇറാനെതിരെ സൈനിക നീക്കത്തിന് അമേരിക്കൻ സഖ്യം തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ ശക്തിപ്രകടനം എന്നത് ലോകശ്രദ്ധയാകർഷിക്കുന്നു.

ഇറാനെതിരായ ഏതൊരു സൈനിക നീക്കവും ‘തീക്കളി’ ആയിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ ഭാഗത്തുമായി നടക്കുന്ന ഈ സൈനിക അഭ്യാസത്തിൽ അത്യാധുനിക യുദ്ധക്കപ്പലുകളാണ് പങ്കെടുക്കുന്നത്. സംയുക്ത നാവികാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങൾക്ക് ഇറാൻ നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, മിഡിൽ ഈസ്റ്റിലെ സാഹചര്യം നിരീക്ഷിക്കാൻ അമേരിക്കൻ പടക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഉടൻ ഇസ്രായേൽ തീരത്തെത്തും. ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായാൽ നേരിടാൻ സജ്ജമാണെന്ന് അമേരിക്കൻ-ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള ചർച്ചകളിലും റഷ്യയുടെയും ചൈനയുടെയും പ്രതിനിധികൾ ഇറാന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

Joint Naval Exercise by Iran, Russia, and China in Strait of Hormuz Sends Strong Warning to US and Israel

More Stories from this section

family-dental
witywide