
പ്രശസ്ത മാധ്യമ പ്രവർത്തകൻ കൃഷ്ണ കിഷോറിന്‍റെ മാതാവ് കോഴിക്കോട് ചാലപ്പുറം ‘ചിത്ര’യിൽ കെ സി ഭാരതി (94) അന്തരിച്ചു. സാമൂതിരി ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്ന പരേതനായ സി പ്രഭാകരന്റെ ഭാര്യയാണ്. ഗീത നാരായണൻ, കെ. നർമദ, കെ സന്ധ്യ, ഗോകുൽ ചന്ദ്രൻ (യു എസ് എ), ഡോ. കൃഷ്ണ കിഷോർ (യു എസ് എ) എന്നിവരാണ് മക്കൾ. സംസ്കാരം വെള്ളിയാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
അഡ്വ. കെ.വി. നാരായണൻ, ഗീത ചന്ദ്രൻ (യു എസ് എ), വിദ്യ കിഷോർ (യു എസ് എ) എന്നിവർ മരുമക്കളാണ്. നന്ദിത ഹരീഷ്, അർജുൻ ചന്ദ്രൻ, സംഗീത കിഷോർ എന്നിവർ കൊച്ചുമക്കളാണ്.
K.C. Bharati Passes Away in Kozhikode at 94
Tags:















