കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സിലെ ഗാനത്തിന് അപൂർവ്വ നേട്ടം; ഗ്രാമി പുരസ്കാരം നേടുന്ന ആദ്യ കെ-പോപ്പ് ഗാനമായി ‘ഗോൾഡൻ’

ഗ്രാമി പുരസ്കാരം നേടുന്ന ആദ്യ കെ-പോപ്പ് ഗാനമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ എന്ന ആനിമേഷൻ ചിത്രത്തിലെ ‘ഗോൾഡൻ’ എന്ന ഗാനം. 68-ാമത് ഗ്രാമി പുരസ്കാര ചടങ്ങിലാണ് ഈ ചരിത്രനേട്ടം കുറിക്കപ്പെട്ടത്.

നെറ്റ്ഫ്ലിക്സ് നിർമ്മിച്ച ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ എന്ന ആനിമേഷൻ ചിത്രത്തിലെ ഈ ഗാനം ‘വിഷ്വൽ മീഡിയയ്ക്കായുള്ള മികച്ച ഗാനം’ എന്ന വിഭാഗത്തിലാണ് പുരസ്കാരം നേടിയത്.

സിനിമയിലെ ‘Huntr/x’ എന്ന സാങ്കൽപ്പിക ബാൻഡിന് വേണ്ടി ഇജെ , ഓഡ്രി നൂന , റെയ് അമി എന്നിവരാണ് ഈ ഗാനം ആലപിച്ചത്. പ്രശസ്ത കെ-പോപ്പ് പ്രൊഡ്യൂസർ ടെഡി പാർക്ക്, ഇജെ (എന്നിവരടങ്ങുന്ന സംഘമാണ് ഈ ഗാനം രചിച്ചത്.

നേരത്തെ ബിടിഎസ് പോലുള്ള പ്രശസ്ത കെ-പോപ്പ് ബാൻഡുകൾ ഗ്രാമിക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആദ്യമായി ഒരു ഗ്രാമി പുരസ്കാരം നേടുന്നത് ‘ഗോൾഡൻ’ എന്ന ഈ ഗാനമാണ്. ഇതിനുപുറമെ മികച്ച ഗാനത്തിനുള്ള (Song of the Year) നോമിനേഷനും ഈ ഗാനത്തിന് ലഭിച്ചിരുന്നു.

K-pop Demon Hunters song ‘Golden’ becomes first K-pop song to win Grammy Award

More Stories from this section

family-dental
witywide