എല്ലാം ശാന്തം; മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍, ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ. സുധാകരനെന്ന് രാഹുല്‍

യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലെ അസ്വാരസങ്ങൾക്ക് ഒടുവിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍. കുടുംബവുമായി ദില്ലിയിലെത്തിയാണ് സുധാകരൻ രാഹുലിനെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു

യുഡിഎഫ് ഒറ്റക്കെട്ടെന്നും കേരളത്തില്‍ 100 സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാഷ്ട്രീയ വെല്ലുവിളികളിലും കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലുമെല്ലാം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന്‍. ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. യുഡിഎഫിലും ഐക്യമുണ്ട്. ശക്തവുമാണ്. കേരളത്തില്‍ 100 സീറ്റുകളോടെ ഞങ്ങള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ് എന്നും രാഹുല്‍ ഗാന്ധി എക്സിൽ കുറിച്ചു .

നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. കെസിയും വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ കെ സുധാകരനെ സ്റ്റാർ ക്യാംപെയ്നർ ആക്കിയത് ശ്രദ്ധേയമായിരുന്നു.

K. Sudhakaran meets Mallikarjun Kharge and Rahul Gandhi, says Rahul is a leader who has fought all his life

More Stories from this section

family-dental
witywide