ടി കെ ഗോവിന്ദന് വേണ്ടി കെ സുധാകരൻ കളത്തിലിറങ്ങുന്നു; തളിപ്പറമ്പില്‍ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങും

തളിപ്പറമ്പിൽ സിപിഐഎമ്മിനോട് ഇടയുകയും പാർട്ടി പുറത്താക്കുകയും ചെയ്ത ടി കെ ഗോവിന്ദന് വേണ്ടി കെ സുധാകരൻ കളത്തിലിറങ്ങുന്നു. തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ടി കെ ഗോവിന്ദന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. പ്രചാരത്തിന് ഇനി കെ സുധാകരനും ഇറങ്ങും. യുഡിഎഫ് ടി കെ ഗോവിന്ദന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. തളിപ്പറമ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ വാഗ്ദാനം ചെയ്യുകയും ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് അവിടെ സ്ഥാനാര്‍ഥിയെ നിർത്തിയിട്ടില്ല.

കെ സുധാകരനെ ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹത്തിന്റെ നടാലിലെ വീട്ടിലെത്തി ടി കെ ഗോവിന്ദന്‍ കണ്ടത്. അദ്ദേഹത്തിന് കെ സുധാകരന്‍ പിന്തുണ വാഗ്ദാനം ചെയ്തു. തളിപ്പറമ്പില്‍ വിജയിക്കാനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന് കെ സുധാകരന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി ഒ മോഹനന്‍ കെ സുധാകരനെ വീട്ടിലെത്തി കണ്ടു. അതേസമയം, തളിപ്പറമ്പില്‍ ടികെ ഗോവിന്ദനെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരെ വിമത നീക്കവുമുണ്ട്.

K Sudhakaran takes to the field for TK Govindan; Sudhakaran will campaign in Taliparamba

More Stories from this section

family-dental
witywide