കരൂർ ദുരന്തം; ടിവികെ നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ടിവികെ നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ വാഹനം കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയിലെടുത്തു. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് സിബിഐ നോട്ടിസ് അയച്ചിരുന്നു .ദുരന്തത്തിൽ കഴിഞ്ഞ ഒക്ടോബർ 13നാണ്, സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

2025 സെപ്തംബർ 27നാണ് ടിവികെ റാലിയിൽ‍ തിക്കും തിരക്കുമുണ്ടായി 41 പേർ മരിച്ചത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ‍ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിംകോടതി ഇടപെടൽ. സിബിഐ അന്വേഷണം വേണമെന്ന തമിഴക വെട്രി കഴകത്തിന്റെ ആവശ്യം പരി​ഗണിച്ചായിരുന്നു സുപ്രിംകോടതി ഉത്തരവ്.

Karur Disaster; CBI impounded Vijay’s campaign vehicle

More Stories from this section

family-dental
witywide