പോളിംഗ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേ വീണ്ടും സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ഉയര്‍ത്തി കെ സി വേണുഗോപാല്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ , നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് തുറന്ന കത്തിലൂടെ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.
ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് പിന്നിലെ അജണ്ടയെന്താണെന്ന് കെ സി ചോദിച്ചു. കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി ധനമന്ത്രി നിര്‍മലാ സീതാരാമനെ കണ്ടതെന്തിനെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ കൂടാതെ ഡല്‍ഹിക്ക് പുറത്ത് നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നും ഈ ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
KC Venugopal again raises allegations of CPI(M)-BJP deal











