തിരുവനന്തപുരം: പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ‘കേരള ആസ്‌ക് മോദി’ ഹാഷ് ടാഗ് ക്യാമ്പയിന്‍. ഇടത് സൈബര്‍ കേന്ദ്രങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം എവിടെ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ‘കേരള ആസ്‌ക്ക് മോദി’ എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങള്‍. ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
മോദിയുടെ ട്വീറ്റിലും ചോദ്യങ്ങള്‍ ഉന്നയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് നല്‍കാനുള്ള കുടിശിക എവിടെ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ജനപ്രതിനിധികളും ക്യാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഭാഗമായാണ് കേരളത്തിലെത്തിയത്. കേരളത്തിനായുള്ള മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ മോദി ഫ്‌ലാഗ് ഓഫ് ചെയതു. വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോയായാണ് മോദി പരിപാടി നടന്ന പുത്തരിക്കണ്ടം മൈതാനത്തില്‍ എത്തിയത്.
പിന്നീട് നടന്ന ബിജെപിപാര്‍ട്ടി പരിപാടിയിലും മോദി പങ്കെടുത്തു. പരിപാടിയിൽ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച മോദി കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് മോദി പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വികസനത്തിന്റെ ശത്രുവാണെന്ന് മോദി പറഞ്ഞു. പിഎം ആവാസ് യോജനയും പി എം ശ്രീയും നടപ്പാക്കിയില്ലെന്ന് മോദി വിമര്‍ശിച്ചു. മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് മോദി കൂട്ടിച്ചേർത്തു.
‘Kerala Asks Modi’; Hashtag campaign with questions to the Prime Minister













