
ബിജെപിക്ക് ആദ്യ ലോക്‌സഭാ അംഗത്തെ നല്‍കിയ ജില്ല, ഇടതുപക്ഷത്തിന് ഉറച്ച അടിത്തറയുള്ള ജില്ല. രണ്ട് പട്ടികജാതി സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ 13 മണ്ഡലങ്ങളാണ് തൃശൂരിലുള്ളത്. 2021 നിയമസഭാ തെരഞ്ഞടുപ്പില്‍ 13 സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം എല്‍ഡിഎഫ് പിടിച്ച ജില്ലയായിരുന്നു തൃശൂര്‍. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ഇറക്കി ബിജെപി തൃശൂര്‍ പിടിച്ചെടുത്തു. തൃശൂര്‍ തദ്ദേശ ഫലത്തിലും ഇടത് പക്ഷത്തിന് അടിപതറി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ ജില്ലയിലെ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സിപിഐക്ക് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ജില്ല കൂടിയാണ് തൃശൂര്‍.
തൃശൂർ ജില്ലയിലെ മണ്ഡലങ്ങളും അവിടെ മൽസരിക്കുന്ന സ്ഥാനാർഥികളുടേയും പോരാട്ട ചിത്രമാണ് ചുവടെ.

മണലൂർ
LDF-പ്രൊഫ: സി രവീന്ദ്രനാഥ്
UDF-ടി.എൻ. പ്രതാപൻ
NDA-കെ.കെ. അനീഷ്കുമാർ

ചേലക്കര
LDF-യു.ആര്‍ പ്രദീപ്
UDF-ശിവൻ വീട്ടിക്കുന്ന്- IUML
NDA-കെ ബാലകൃഷ്ണൻ

കുന്നംകുളം
LDF-എ.സി മൊയ്‌തീന്‍
UDF-അജയ് മോഹൻ
NDA-കെആർ റിജിൽ

ഗുരുവായൂർ
LDF-എൻ കെ അക്ബർ
UDF-സി.എച്ച്.റഷീദ്- IUML
NDA-അഡ്വ. ബി. ഗോപാലകൃഷ്ണൻ

വടക്കാഞ്ചേരി
LDF-സേവ്യര്‍ ചിറ്റിലപ്പള്ളി
UDF-വൈശാഖ് നാരായണസ്വാമി
NDA-ടി.എസ്. ഉല്ലാസ് ബാബു

ഒല്ലൂർ
LDF-കെ രാജൻ
UDF-ഷാജി ജെ. കോടങ്കണ്ടത്ത്
NDA-ബിജോയ് തോമസ്

നാട്ടിക
LDF-ഗീത ഗോപി
UDF-സുനിൽ ലാലൂർ
NDA-സി.സി. മുകുന്ദൻ

കൈപ്പമംഗലം
LDF-കെ കെ വത്സരാജ്
UDF-ടി.എം. നാസർ
NDA-അതുല്യ ഘോഷ്

കൊടുങ്ങല്ലൂർ
LDF-വി ആര്‍ സുനില്‍കുമാര്‍-CPI
UDF-ഒ.ജെ. ജനീഷ്
NDA-ഡോ. വർഗീസ് ജോർജ്

പുതുക്കാട്
LDF-കെ.കെ രാമചന്ദ്രന്‍
UDF-കെ.എം. ബാബുരാജ്
NDA-എ. നഗേഷ്

ചാലക്കുടി
LDF-ബിജു ചിറയത്ത്- CPI
UDF-സനീഷ് കുമാർ ജോസഫ്
NDA-ചാർലി പോൾ

തൃശൂർ
LDF-ആലങ്കോട് ലീലാക്കൃഷ്ണൻ
UDF-രാജൻ ജി. പല്ലൻ
NDA-പത്മജ വേണുഗോപാൽ

ഇരിങ്ങാലക്കുട
LDF-ഡോ. ആര്‍ ബിന്ദു
UDF-അഡ്വ. തോമസ് ഉണ്ണിയാടൻ
NDA-സന്തോഷ് ചേറക്കുളം
Kerala Assembly Election 2026 Thrissur












