വാശിയേറിയ പ്രചാരണത്തിന് ആവേശകരമായ അന്ത്യം, കൊട്ടികലാശം കളറായി; കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക്, വോട്ടെടുപ്പ് മറ്റന്നാൾ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശം വാനോളമുയർന്ന കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന വാശിയേറിയ പ്രചാരണ പരിപാടികൾക്ക് ശേഷമാണ് സംസ്ഥാനം ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും തോരണങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് സമ്പന്നമായ പ്രചാരണ ലാപ്പിൽ, വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അവസാനവട്ട അടവുകളും പയറ്റി.

കൊട്ടിക്കലാശത്തിൽ ഇക്കുറിയും ശ്രദ്ധാകേന്ദ്രമായത് തിരുവനന്തപുരത്തെ പേരൂർക്കടയായിരുന്നു. പ്രധാന മുന്നണികളുടെ മൂന്ന് സ്ഥാനാർത്ഥികളും ക്രയിനിലേറി അണികളെ കൈവീശി കാണിച്ച് ആവേശത്തിലാഴ്ത്തിയത് കൗതുകകരമായ കാഴ്ചയായി. ബാൻഡ് മേളങ്ങളും ചെണ്ടമേളങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടി സേവിച്ച റാലികൾ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ചതോടെ നാടും നഗരവും ഉത്സവലഹരിയിലായി. കടലിരമ്പം പോലെ ഉയർന്ന മുദ്രാവാക്യങ്ങൾക്കും ആവേശപ്രകടനങ്ങൾക്കും ഒടുവിൽ കൃത്യം ആറുമണിക്ക് പരസ്യപ്രചാരണം അവസാനിച്ചു.

അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ 2.71 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിംഗ് ബൂത്തുകളിലെത്തുക. ഇനി സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടുന്ന നിശബ്ദ പ്രചാരണത്തിന്റെ ഘട്ടമാണ്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും ശക്തമായ സാന്നിധ്യമറിയിക്കുന്ന എൻഡിഎയും വലിയ പ്രതീക്ഷയോടെയാണ് വോട്ടെടുപ്പിനെ കാത്തിരിക്കുന്നത്.

Kerala Assembly Election: High-Decibel Campaign Ends with Massive Rallies; State Set to Vote on Thursday

More Stories from this section

family-dental
witywide