നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൻ്റെ മത്സരചിത്രം തെളിയുന്നു. നിലവിലെ 11 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കാനാണ് ലീഗിൻ്റെ ആലോചന. നാല് പേര്‍ മാറി നില്‍ക്കേണ്ടി വരും. 16ഓളം പുതുമുഖങ്ങള്‍ക്ക് ഇത്തവണ അവസരവും ലഭിക്കും. ചിലര്‍ക്ക് മണ്ഡലവും മാറേണ്ടി വരും.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ ആത്മവിശ്വാസം കൈമുതലാക്കിയാണ് നിയമസഭ തിരഞ്ഞെടുപ്പിനുളള ലീഗ് ഒരുക്കം. ടേം വ്യവസ്ഥ നിലനിര്‍ത്തിയും മണ്ഡലം പിടിക്കാന്‍ അനിവാര്യരായ നേതാക്കളെ നിലനിര്‍ത്തിയാണ് ലീഗ് പട്ടിക പുറത്ത് വരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒപ്പം തന്നെ ലീഗ് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
തെരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി,എംകെ മുനീര്‍,ടിവി ഇബ്രാഹിം,നജീബ് കാന്തപുരം, കുറുക്കോളി മൊയ്ദീന്‍, എന്‍ ഷംസുദ്ധീന്‍, എകെഎം അഷ്‌റഫ്, പി അബ്ദുല്‍ ഹമീദ്, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവർ തുടരും. കെപിഎ മജീദ്, പി ഉബൈദുല്ല, എന്‍എ നെല്ലിക്കുന്ന്, യൂഎ ലത്തീഫ് എന്നിവര്‍ക്കാണ് മാറി നില്‍ക്കേണ്ടി വരിക. എംകെ മുനീറിന്റെ ആരോഗ്യനില പരിഗണിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി തേടിയ ശേഷമാകും നടപടി.
Kerala Assembly election, Muslim League’s candidate updates













