കേരള നിയസഭ തിരഞ്ഞെടുപ്പ് 2026: യുഡിഎഫ് കോട്ടയാകുമോ എറണാകുളം? പോരാട്ടം കത്തിക്കയറുന്നു

യുഡിഎഫിൻ്റെ കോട്ടയാണ് എറണാകുളം. എന്നാൽ ഇത്തവണ 20ട്വൻ്റിയെ നിർത്തി എൻഡിഎ നടത്തുന്ന പരീക്ഷണം എൽഡിഎഫിന് അനുകൂലമാകുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. തൃപ്പൂണിത്തറ പോലെ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ 20ട്വൻ്റിക്കുവേണ്ടി സിനിമാതാരം അഞ്ജലി നായരാണ് മൽസരിക്കുന്നത്

കേരളം ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്നപ്പോഴും എറണാകുളത്തിന് ചായ്‌വ് യുഡിഎഫിനോടായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. പതിനാല് മണ്ഡലങ്ങളുള്ള ജില്ലയില്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ ഒന്‍പതും യുഡിഎഫിന് ഒപ്പം നിന്നു. അഞ്ച് മണ്ഡലങ്ങള്‍ ഇടത് ചേര്‍ന്നു നിന്നു.

പെരുമ്പാവൂര്‍

സ്ഥാനാർഥികൾ

LDF-ബേസിൽ പോൾ
UDF-മനോജ് മൂത്തേടൻ
NDA-ജിബി വർഗീസ്

2001 മുതല്‍ ഇടത് ചേര്‍ന്ന് നിന്ന പെരുമ്പാവൂര്‍ മണ്ഡലം 2016 ല്‍ ആണ് സിപിഎമ്മിനെ കൈവിട്ടത്. 2011 ല്‍ മൂന്നാമൂഴം തികച്ച സാജു പോള്‍ 2016 ല്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് എല്‍ദോസ് കുന്നപ്പള്ളിയോട് പരാജയപ്പെട്ടു. 2021 ലും എല്‍ദേസ് കുന്നപ്പള്ളി വിജയം ആവര്‍ത്തിച്ചു.കേരള കോണ്‍ഗ്രസ് എമ്മിലെ ബാബു ജോസറ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തിയാണ് എല്‍ദോസ് കുന്നപ്പള്ളി വിജയിച്ചത്. 2899 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.

അങ്കമാലി

സ്ഥാനാർഥികൾ
LDF-സാജു പോള്‍
UDF-റോജി എം. ജോൺ
NDA-പ്രോമി കുര്യാക്കോസ്

2011 ല്‍ എല്‍ഡിഎഫ് 2016, 21 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ്. അങ്കമാലി 2011 ല്‍ ജെഡിഎസിന്റെ ജോസ് തെറ്റയില്‍ വിജയിച്ച മണ്ഡലം 2016 ല്‍ റോജി എം ജോണ്‍ യുഡിഎഫിന്റെ അക്കൗണ്ടില്‍ ചേര്‍ത്തു. 2021 ല്‍ റോജി എം ജോണ്‍ വിജയം ആവര്‍ത്തിച്ചു. ജോസ് തെറ്റയിലിനെ 15929 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു റോജി എം ജോണിന്റെ വിജയം.


ആലുവ
LDF-അഡ്വ. എ.എം ആരിഫ്
UDF-അൻവർ സാദത്ത്
NDA-എം.എ. ബ്രഹ്മരാജ്

യുഡിഎഫ് ശക്തി കേന്ദ്രമാണ് ആലുവ. 2006 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി എ എം യുസഫ് മാത്രമാണ് ഇടത് പക്ഷത്തെ പ്രതിനിധീകരിച്ചത്. 2011 മുതല്‍ അന്‍വര്‍ സാദത്ത് ആലുവയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു വരുന്നു. സിപിഎമ്മിന്റെ വി സലീമിനെ 18835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അന്‍വര്‍ സാദത്ത് മൂന്നാം ഊഴം സ്വന്തമാക്കിയത്.

കളമശ്ശേരി
LDF-പി രാജീവ്
UDF-വി.ഇ. അബ്ദുല്‍ ഗഫൂര്‍- IUML
NDA-എംപി ബിനു

എറണാകുളം ജില്ലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്നാണ് കളമശ്ശേരി. യുഡിഎഫില്‍ നിന്ന് മുസ്ലീം ലീഗ് മത്സരിക്കുന്ന മണ്ഡലം. 2011, 16 തെരഞ്ഞെടുപ്പുകളില്‍ ലീഗ് നേതാവ് വി കെ ഇബ്രാഹിം കുഞ്ഞാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 2021 ല്‍ പി രാജീവിലുടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിനെ 15336 വോട്ടുകള്‍ക്കാണ് രാജീവ് പരാജയപ്പെടുത്തിയത്.

പറവൂര്‍

LDF-ഇ ടി ടൈസൻ മാസ്റ്റർ
UDF-വി ഡി സതീശൻ
NDA-വത്സല പ്രസന്ന കുമാർ

ഇടതും വലതും ചേര്‍ന്ന് നിന്ന പാരമ്പര്യമുള്ള മണ്ഡലമാണ് പറവൂര്‍. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം. 2001 മുതല്‍ വി ഡി സതീശനാണ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.

2021 ലെ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എം ടി നിക്‌സണെ 21301 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വി ഡി അഞ്ചാമൂഴം നേടിയത്.

വൈപിന്‍

LDF-എം ബി ഷൈനി
UDF-ടോണി ചമ്മണി
NDA-അനിത തോമസ്

പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെയാണ് വൈപ്പിനായി മാറിയത്. പിന്നീട് ഉറച്ച ഇടത് കോട്ട. 2011, 16 തെരഞ്ഞെടുപ്പുകളില്‍ എസ് ശര്‍മ വിജയം നേടി. 2021 ല്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ വിജയം നേടി. കോണ്‍ഗ്രസിന്റെ ദീപക് ജോയിയെ പരാജയപ്പെടുത്തിയായിരുന്നു കെ എന്‍ ഉണ്ണികൃഷ്ണന്റെ വിജയം.

കൊച്ചി

LDF-കെ.ജെ മാക്‌സി- CPIM
UDF-മുഹമ്മദ് ഷിയാസ്-INC
NDA-അഡ്വ. സേവ്യർ ജൂലപ്പൻ- 20-20

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപീകരിക്കപ്പെട്ട പുതിയ മണ്ഡലങ്ങളില്‍ ഒന്ന്. 2011 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം. കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്‍ വിജയിച്ചു. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ കെ ജെ മാക്‌സിയും കൊച്ചിയില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ ടോണി ചമ്മിണിയെ പരാജയപ്പെടുത്തിയായിരുന്നു കെജെ മാക്‌സി രണ്ടാമൂഴം നേടിയത്. ഭൂരിപക്ഷം 14079.

തൃപ്പൂണിത്തുറ

LDF-കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
UDF-ദീപക് ജോയി
NDA-അഞ്ജലി നായർ

കോണ്‍ഗ്രസ് പാരമ്പര്യം പേറുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 1991 മുതല്‍ കെ ബാബുവാണ് ജനപ്രതിനിധി. 2016 ല്‍ കെ ബാബുവിന് കാലിടറി. സിപിഎമ്മിന്റെ യുവ നേതാവ് എം സ്വരാജ് അട്ടിമറി വിജയം നേടി.എന്നാല്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചു. എം സ്വരാജിനെ 1232 വോട്ടുകള്‍ക്കാണ് ബാബു മറികടന്നത്.

എറണാകുളം

LDF-സാബു ജോർജ്
UDF-ടി.ജെ. വിനോദ്
NDA-പി.ആർ. ശിവശങ്കർ

ജില്ലയിലെ നഗര മണ്ഡലം. 2001 മുതല്‍ യുഡിഎഫ് കൈവശം വയ്ക്കുന്ന മണ്ഡലം. 2011, 16 തെരഞ്ഞെടുപ്പുകളില്‍ ഹൈബി ഈഡന്‍ വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി വിജയിച്ചതോടെ 2019 ല്‍ ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ടി ജെ വിനോദ് വിജയിച്ചു. 2021 ല്‍ വിജയം ആവര്‍ത്തിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജിനെ 10970 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ടി ജെ വിനോദ് വിജയം നേടിയത്.

തൃക്കാക്കര

സ്ഥാനാർഥികൾ
LDF-അഡ്വ. പുഷ്‌പാദാസ്‌
UDF-ഉമ തോമസ്
NDA-അഖിൽ മാരാർ

എറണാകുളം നഗര മണ്ഡലം, മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം രൂപികരിച്ച മണ്ഡലം കൂടിയാണ് തൃക്കാക്കര. 2011 ലെ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹന്നാന്‍ വിജയിച്ചു. 2016 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് വിജയം നേടി. 2021 ല്‍ പിടി വിജയം ആവര്‍ത്തിച്ചു. സിപിഎം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനെ ആയിരുന്നു പിടി തോമസ് പരാജയപ്പെടുത്തിയത്.

2022 ല്‍ പിടി തോമസിന്റെ മരണത്തിന് പിന്നാലെ മണ്ഡലം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് ഉപ തെരഞ്ഞെടുപ്പില്‍ വിജയം നേടി. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ജോ ജോസഫിനെ 25016 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഉമ തോമസിന്റെ വിജയം.

കുന്നത്തുനാട്

LDF-പി.വി ശ്രീനിജിന്‍
UDF-വി.പി. സജീന്ദ്രൻ
NDA-ബാബു ദിവാകരൻ

എറണാകുളം ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലം. ഇടതും വലതും ചേര്‍ന്ന് നിന്നുള്ള പാരമ്പര്യവും മണ്ഡലത്തിനുണ്ട്. 2011. 2016 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വി പി സജീന്ദ്രന്‍ കുന്നത്തുനാട്ടില്‍ നിന്നും വിജയം നേടി. 2021 ല്‍ പി വി ശ്രീനിജനിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. വി പി സജീന്ദ്രനെ 2717 വോട്ടുകള്‍ക്കായിരുന്നു ശ്രീനിജന്‍ മറികടന്നത്.

പിറവം

LDF-സാബു കെ. ജേക്കബ്
UDF-അനൂപ് ജേക്കബ്
NDA-ജിബി അബ്രഹാം

ജില്ലയിലെ കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം. യുഡിഎഫിനായി കേരള കോണ്‍ഗ്രസ് ജേക്കബ് മത്സരിക്കുന്ന മണ്ഡലം. ഇടത് പക്ഷത്തായാലും വലതുപക്ഷത്തായും കേരള കോണ്‍ഗ്രസ് ജെ വിജയിക്കുന്നതാണ് 1991 മുതലുള്ള പതിവ്. 2011 ല്‍ ടിഎം ജേക്കബ് വിജയിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ 2012 ല്‍ ഉപതെരഞ്ഞെടുപ്പ്. അനൂപ് ജേക്കബിലൂടെ മണ്ഡലം യുഡിഎഫ് നില നിര്‍ത്തി. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ അനൂപ് വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധി സിന്ധുമോള്‍ ജേക്കബിനെ 25364 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അനൂപിന്റെ മൂന്നാമൂഴം.

മൂവാറ്റുപുഴ

LDF-എൻ അരുൺ
UDF-ഡോ. മാത്യു കുഴൽനാടൻ
NDA-സണ്ണി കടുത്താഴെ

2011 ല്‍ കോണ്‍ഗ്രസിലെ ജോസഫ് വാഴക്കന്‍ 2016 ല്‍ സിപിഐയിലെ എല്‍ദോ എബ്രഹാം, 2021 ല്‍ മാത്യൂ കുഴല്‍ നാടന്‍. ഒടുവിലെ തെരഞ്ഞെടുപ്പില്‍ എല്‍ദോ എബ്രഹാമിനെ 6961 വോട്ടുകള്‍ക്കാണ് മാത്യു കുഴല്‍നാടന്‍ പരാജയപ്പെടുത്തിയത്.

കോതമംഗലം

LDF-ആന്റണി ജോണ്‍
UDF-ഷിബു തെക്കുംപുറം
NDA-അജി നാരായണൻ

2011 ല്‍ കേരള കോണ്‍ഗ്രസ് മാണി സ്ഥാനാര്‍ഥിയായി യുഡിഎഫിലെ ടി യു കുരുവിള. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ ആന്റണി ജോണ്‍. കേരള കോണ്‍ഗ്രസിലെ ഷിബു തെക്കുംപുറത്തെ 6605 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആന്റണി ജോണ്‍ രണ്ടാമൂഴം സ്വന്തമാക്കിയത്.

Kerala Assembly Elections 2026 Ernakulam

More Stories from this section

family-dental
witywide