ഭരണം പിടിക്കാൻ പതിനെട്ട് അടവുമായി ബിജെപി; അപ്രതീക്ഷിതമാറ്റങ്ങൾക്ക് സാധ്യത, സാബു എം. ജേക്കബ് തൃപ്പൂണിത്തുറയിൽ?

കേരളത്തിൽ ഭരണം പിടിക്കാൻ പതിനെട്ട് അടവുമായി ബിജെപി. വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ ചില അപ്രതീക്ഷിതമാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. തൃപ്പൂണിത്തുറയിൽ ട്വന്റി-20 നേതാവ് സാബു എം. ജേക്കബിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി. നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാൽ, സാബു എം. ജേക്കബ് മത്സരിക്കാൻ താത്പര്യക്കുറവ് പ്രകടിപ്പിച്ചതായാണ് സൂചന.

ദേശീയനേതൃത്വം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ. കേരളത്തിൽ മത്സരസാധ്യതയുള്ള മണ്ഡലങ്ങളിൽ പലയിടത്തും ഒന്നിലേറെ പേരുകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാനനേതൃത്വം പട്ടികസമർപ്പിക്കുന്നത്. ചുരുക്കം മണ്ഡലങ്ങളിൽമാത്രമാണ് ഒരു പേരുള്ളത്. ദേശീയനേതൃത്വത്തിന് ലഭിച്ച റിപ്പോർട്ടുകൾ പ്രതികൂലമാണെങ്കിൽ ഇതിലും മാറ്റംവരാം.

കഴക്കൂട്ടത്ത് വി. മുരളീധരൻ, മലമ്പുഴയിൽ സി. കൃഷ്‌ണകുമാർ എന്നിവരുടെ പേരുമാത്രമാണുള്ളത്. മലമ്പുഴയിലും ഇവർതന്നെ സ്ഥാനാർഥികളാകും. അതേസമയം, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം. കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിൽ മുതിർന്ന നേതാവ് എം.ടി. രമേശ്, പ്രകാശ് ബാബു, നവ്യ ഹരിദാസ്, ടി. റനീഷ് എന്നിവർ സ്ഥാനാർഥികളാകുമെന്നും റിപ്പോർട്ടുകളുണ്ട്.

kerala bjp candidate chances list. Sabu M. Jacob in Tripunithura?

More Stories from this section

family-dental
witywide