വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്, ലൈഫ് പദ്ധതിക്ക് 1498.26 കോടി, സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന ബജറ്റ് (2026-27) ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച് തുടങ്ങി. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായും നടപ്പിലാക്കി. പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തെ കേരളം. അഭിമാനകരവും അതിശയകരവുമായ പുരോഗതിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും പറഞ്ഞുകൊണ്ടാണ് ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്.

പ്രധാന പ്രഖ്യാപനങ്ങൾ

  • സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി
  • അങ്കണവാടി വർക്കർമാരുടെ പ്രതിമാസം വേതനം ആയിരം രൂപ വർധിപ്പിച്ചു
  • ആശാ വർക്കർമാരുടെ പ്രതിമാസം വേതനം 1000 രൂപ വർധിപ്പിച്ചു
  • ക്ഷേമ പെൻഷന് 14,500 കോടി
  • സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി
  • മുഖ്യമന്ത്രിയുടെ കണക്ട് ടൂ വർക്ക് പദ്ധതിക്ക് 400 കോടി
  • കേരളം കടം കയറി തകർന്നുവെന്ന് കാര്യഗൗരവുമുള്ള ആരും പറയില്ലെന്ന് ധനമന്ത്രി.
  • സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്നം പരിഹരിക്കുമെന്ന് ധനമന്ത്രി
  • നികുതിദായകർക്ക് പുരസ്കാരത്തിനായി 5 കോടി
  • കേരളത്തിൻ്റെ പൊതുകടം കുറഞ്ഞു
  • തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കും, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
  • ഖരമാലിന്യ സംസ്കരണത്തിന് 160 കോടി
  • അമേരിക്കയെക്കാൾ കുറഞ്ഞ ശിശു മരണ നിരക്ക് കേരളത്തിൽ
  • വി.എസ്. അച്യതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ് സെൻ്റർ 20 കോടി രൂപ അനുവദിച്ചു.
  • വനിത സ്കിൽ സെന്ററുകൾക്ക് 20 കോടി
  • മൺപാത്ര നിർമാണ മേഖലയ്ക്ക് 1 കോടി
  • ഓട്ടോറിക്ഷ – ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി
  • കാൻസർ, എയ്ഡ്സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ കൂട്ടി.
  • ആഗോള സ്കൂൾ സ്ഥാപിക്കാൻ 10 കോടി
  • ആർട്സ് ആന്റ് സയൻസ് കോളജുകളിൽ‌ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി
  • അയ്യാ വൈകുണ്ഠ സ്വാമിക്ക് സ്മാരകം, ഇതിനായി 2 കോടി
  • സ്ത്രീകൾ നേതൃത്വം നൽകുന്ന മൂല്യവർധിത യൂണിറ്റുകൾക്കായി 10 കോടി രൂപ
  • മത്സ്യ ബന്ധന വകുപ്പിന് 166.31 കോടി
  • മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസിനായി 100 കോടി
  • കടൽ സുരക്ഷ പദ്ധതിക്കായി 3 കോടി
  • യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം
  • നെല്ല് സംഭരണത്തിന് 150 കോടി
  • കേര പദ്ധതിക്ക് 100 കോടി
  • മൃഗ സംരക്ഷണത്തിന് 318.46 കോടി
  • ക്ഷീര വികസനത്തിന് 128.05 കോടി
  • യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം
  • ലൈഫ് പദ്ധതിക്ക് 1498.26 കോടി 
  • ജയിലുകളുടെ നവീകരണത്തിന് 47 കോടി
  • ആഗോള കേരള സാംസ്കാരികോത്സവം സംഘടിപ്പിക്കാൻ 1 കോടി
  • ലോക കേരള സഭ അനുബന്ധ പ്രവർത്തനങ്ങൾക്ക് 7.3 കോടി
  • എം.എൻ ലക്ഷം വീട് പദ്ധതിക്കായി 10 കോടി
  • മെഡിക്കൽ‌ കോളജ് വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
  • വനം വന്യജീവി സംരക്ഷണത്തിന് 288 കോടി 
  • ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി
  • സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ
  • അങ്കണവാടിയിൽ മുട്ടയും പാലും – 80.90 കോടി
  • വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി

അമേരിക്കയെക്കാൾ കുറഞ്ഞ ശിശു മരണ നിരക്ക് കേരളത്തിലാണെന്ന് ബജറ്റ് അതരണത്തിൽ ധന മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

Updating…

Kerala Budget 2026-27 Update

More Stories from this section

family-dental
witywide