പിണറായി സർക്കാരിന്റെ നിർണായക തീരുമാനം, ശബരി റെയിൽ പാതക്കായി 1900 കോടി കിഫ്‌ബിയിൽ നിന്ന് അനുവദിക്കും, പദ്ധതിയുടെ പകുതി ചെലവ് കേരളം വഹിക്കും

കേന്ദ്ര ബജറ്റിൽ അവഗണന നേരിട്ട ശബരി റെയിൽ പാത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി നിർമ്മാണച്ചെലവിന്റെ പകുതി തുകയായ 1900 കോടി രൂപ വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കിഫ്ബി വഴി ഈ തുക ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. പദ്ധതിക്കായി ആകെ 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെന്നും ഇതിൽ 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇതിനോടകം പൂർത്തിയായതായും സർക്കാർ അറിയിച്ചു. കേരളത്തിന്റെ സാമ്പത്തിക വിഹിതം ഉറപ്പാക്കിയതോടെ മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതിയ ജീവൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala Government to Bear Half the Cost of Sabari Rail Project

Also Read

More Stories from this section

family-dental
witywide