കേരളം കലാശകൊട്ടിലേക്ക്; പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ

പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കവേ നാളെ കലാശക്കൊട്ട്. പരസ്യപ്രചാരണം നാളെ അവസാനിക്കും. പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്ത് എൽഡിഎഫ്, യുഡിഎഫ് , എൻഡിഎ ഭരണം നേടാനായി വമ്പൻ പ്രചാരണത്തിലാണ്.

കേരളത്തിൽ തുടരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപിയുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, BJP ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്. അവസാന മണിക്കൂറിൽ കോൺഗ്രസ്‌ കളം പിടിക്കാനായി വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും.

Kerala heads to the polls; three more days to reach the polling booth