സർഗ വാസനയുള്ള പ്രവാസികളെ പ്രോത്സാഹിപ്പിക്കാൻ കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ-കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു

അനശ്വരം മാമ്പിള്ളി

ഡാലസ്: സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി അമേരിക്കയിൽ 1992 ൽ ഡാലസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. 2021 ൽ അന്തരിച്ച, സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്‍റായ മലയാള കവി മനയിൽ ജേക്കബിന്‍റെ സ്മരണാർഥം 2022 മുതൽ മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു. 2024 അന്തരിച്ച വിട്ടുപിരിഞ്ഞ കെ എൽ എസിന്‍റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം മുതലാണ് നല്‍കി വരുന്നത്.

ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചനകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും. അവാര്‍ഡ് പ്രഖ്യാപനം കെ എല്‍ എസ് ഫേസ്ബുക്ക് പേജിലും വെബ്‌ സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കും. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ റ്റൈപ്പ് ചെയ്ത് പി ഡി എഫ് ആയി ഇ – മെയിലിലൂടെയാണ് അയയ്‌ക്കേണ്ടതാണ്. ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 2026 ഏപ്രിൽ 30 ആണ്. അയക്കേണ്ട വിലാസം : Email : klsdallas92@gmail.com

പൊതുനിബന്ധനകൾ

  1. ഇന്ത്യയ്ക്ക് പൂറത്ത് താമസിക്കുന്ന മലയാളം ഏഴുത്തുകാർക്ക് മാത്രം ഇതിൽ പങ്കെടുക്കാവുന്നതാണ്
  2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം .
  3. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയ പരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
  4. മലയാള കവിതയും കഥയുമാണ് പരിഗണിക്കപ്പെടുന്നത്‌.
  5. മുൻ വർഷങ്ങളിൽ അയച്ചു തന്ന കൃതി ഈ വർഷം സ്വീകരിക്കുന്നതല്ല.
  6. മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി മെംബർമാരും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരല്ല
  7. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും. നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമാണ്.
  8. അവാർഡ് പ്രഖ്യാപനം കെ. എൽ. എസ് ഫേസ്ബുക്ക്‌ പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കുന്നതാണ്.
  9. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പു ചെയ്ത് പി.ഡി.എഫ്‌ ആയി ഇമെയിലിലൂടെ അയയ്ക്കേണ്ടതാണ്‌.
  10. പ്രത്യേക പേജിൽ പേരും അഡ്രസ്സും ടെലിഫോൺ നമ്പരും ഇമെയിൽ അഡ്രസ്സും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.
  11. ഒരാളിൽ നിന്നു ഒരു കവിത / കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.
  12. കഥ എട്ടു പേജിലും, കവിത രണ്ടു പേജിലും കവിയാൻ പാടില്ല.
  13. സൃഷ്ടികൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 2026 ഏപ്രിൽ 30
  14. കൃതികൾ അയക്കേണ്ട വിലാസം: Email : klsdallas92@gmail.com

കൂടുതൽ വിവരങ്ങൾ കെ.എൽ.എസ് സെക്രട്ടറി ബാജി ഓടംവേലി (915 613 6566) യിൽ നിന്നും ലഭിക്കും.

Kerala Literary Society Dallas invites entries for Pravasi Story and Poetry Awards 2026

More Stories from this section

family-dental
witywide