തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളമെന്ന ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും നേമത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി- എൻഡിഎ മുന്നോട്ടുവെയ്ക്കുന്ന വികസിത കേരളമെന്ന കാഴ്ചപ്പാട് ആത്മാർഥമായി എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഇത് നിർണായകമായ തിരഞ്ഞെടുപ്പാണെന്ന് ജനം മനസിലാക്കി അത് ഏറ്റെടുത്തിട്ടുണ്ട്. വലിയ മാറ്റം ജനങ്ങൾ സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ജനാധിപത്യ ഉത്സവത്തിൽ പങ്കെടുക്കാൻ അവസരംകിട്ടിയതിൽ സന്തോഷമുണ്ട്. നാടിന്റെയും നാട്ടുകാരുടെയും ഭാവി തീരുമാനിക്കാനുള്ള അവസരമാണിതെന്നും എല്ലാവരും തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് വോട്ട് ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേമത്ത് ആത്മവിശ്വാസമുണ്ട്. ഈ മാറ്റം ജനങ്ങൾ ഏറ്റെടുത്തു. ഇനി മേയ് നാലിന് ഫലം കാണാം. യുഡിഎഫിനും എൽഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയാകില്ല. ബിജെപി നിർണായക ശക്തിയായി മാറുമെന്നും കേരളം മാറണം. മാറാത്തത് മാറ്റണം. കേരളം ഇനി വളരണമെന്നും 140 മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾക്കും ആശംസകളെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala people will create a big change – Rajeev Chandrasekhar















