വിധിയെഴുതാൻ കേരളം; സംസ്ഥാനത്ത് മോക്ക് പോളിംഗ് ആരംഭിച്ചു; വോട്ടെടുപ്പ് ഏഴ് മണി മുതൽ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മോക്ക് പോളിംഗ് നടപടികൾ സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ പുരോഗമിക്കുന്നു. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 പോളിംഗ് ബൂത്തുകളിലാണ് മോക്ക് പോളിംഗ് നടക്കുന്നത്.

രാവിലെ 5:30-ഓടെയാണ് മോക്ക് പോളിംഗ് നടപടികൾ ആരംഭിച്ചത്. ഔദ്യോഗിക വോട്ടെടുപ്പ് കൃത്യം 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണി വരെ തുടരും.

പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോളിംഗ് ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിംഗ് നടക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ (EVM) പ്രവർത്തനക്ഷമതയും വിവിപാറ്റ് (VVPAT) സ്ലിപ്പുകളുടെ കൃത്യതയും പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പരിശോധനയ്ക്ക് ശേഷം യന്ത്രങ്ങളിലെ പരീക്ഷണ വോട്ടുകൾ നീക്കം ചെയ്യുകയും , ഏജന്റുമാരുടെ സാന്നിധ്യത്തിൽ യന്ത്രങ്ങൾ സീൽ ചെയ്യുകയും ചെയ്യും.

സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേന അടക്കം 76,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കൂടാതെ, 2,040 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 2.71 കോടി വോട്ടർമാരാണ് ഇന്ന് 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നത്. ഭരണത്തുടർച്ച തേടുന്ന എൽ.ഡി.എഫും, അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫും, ശക്തി തെളിയിക്കാൻ എൻ.ഡി.എയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

Kerala to write verdict; Mock polling begins in the state; Voting begins at 7 pm

More Stories from this section

family-dental
witywide