കേരള സർവകലാശാല ഭൂമി കൈയേറ്റ വിവാദം: എം.വി ഗോവിന്ദനും എ.കെ.ജി സെൻ്ററിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി എ.കെ.ജി സെൻ്റർ അനധികൃതമായി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എ.കെ.ജി സെൻ്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആർ.എസ് ശശികുമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.

നിലവിൽ എ.കെ.ജി സെൻ്റർ സ്ഥിതി ചെയ്യുന്ന 55 സെൻ്റ് ഭൂമി നിയമവിരുദ്ധമായി കൈയേറിയതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗവേഷണ ആവശ്യങ്ങൾക്കായി എന്ന പേരിൽ ഏറ്റെടുത്ത ഭൂമി ഇപ്പോൾ പൂർണ്ണമായും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഭൂമി പതിച്ചുനൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ഭൂമി രാഷ്ട്രീയ പാർട്ടികൾക്ക് വിട്ടുനൽകുന്നതിലെ നിയമസാധുതയും ഈ കേസിൽ കോടതി പരിശോധിക്കും. വിഷയത്തിൽ സർക്കാരിൻ്റെയും സി.പി.എമ്മിൻ്റെയും വിശദീകരണം ലഭിച്ച ശേഷം കോടതി കൂടുതൽ നടപടികളിലേക്ക് കടക്കും.

Kerala University land controversy: High Court notice to M.V. Govindan and AKG Center

More Stories from this section

family-dental
witywide