കോൺഗ്രസിലെ സീറ്റ് തർക്കങ്ങളെ ട്രോളി കെ എൻ ബാലഗോപാൽ; പരസ്പരം തോൽപ്പിക്കാൻ നിൽക്കുന്ന ഇവർ നിയമസഭയിൽ ചെന്നാലും അടി ആയിരിക്കും

കോൺഗ്രസിലെ സ്ഥാനാർത്ഥി പട്ടികയിലെ സീറ്റ് തർക്കത്തെ ട്രോളി മന്ത്രി കെ എൻ ബാലഗോപാൽ. പരസ്പരം തോൽപ്പിക്കാൻ നിൽക്കുന്ന ഇവർ നിയമസഭയിൽ ചെന്നാലും അടി ആയിരിക്കുമെന്നാണ് സംശയമെന്നും അവർ പരസ്പരം തോൽപ്പിക്കാൻ നിൽക്കുകയാണെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ വലിയ കലാപങ്ങൾ നടക്കുന്നതായാണ് വാർത്തയിൽ കാണുന്നത്.

നാട്ടുകാർ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയല്ലേയെന്നും സ്വന്തം സ്ഥാനം പിടിക്കാൻ മാത്രമുള്ള രാഷ്ട്രീയമായി കോൺഗ്രസിന്‍റെ രാഷ്ട്രീയം മാറിയെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അതേസമയം, ഇത്തവണയും കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും എൽഡിഎഫിനായി കെ എൻ ബാലഗോപാൽ മത്സരരംഗത്തുണ്ട്. സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റിയാണ് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി എതിർപക്ഷത്ത് ഉള്ളത്.

KN Balagopal trolls Congress seat disputes; They will be beaten even if they go to the assembly, as they are trying to defeat each other

More Stories from this section

family-dental
witywide