ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു

ഷിക്കാഗോ: ഷിക്കാഗോ സെൻ്റ് തോമസ് സിറോമലബാർ രൂപതയിലെ ക്നാനായ റീജിയൻ്റെ നേതൃത്വത്തിൽ വിവാഹ ഒരുക്ക കോഴ്സ് മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് മാർച്ച് 6 മുതൽ 8 വരെ നടത്തി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി യുവതീ യുവാക്കൾ ഈ കോഴ്സിൽ പങ്കെടുത്തു.

ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ബിപി തറയിൽ, ഫാമിലി കമ്മിഷൻ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോൾ പുത്തൻപുരയിൽ, ആൻസി ചേലക്കൽ, ഷിബു & നിമിഷ കളത്തികൊട്ടിൽ, ലിനു പടിക്കപ്പറമ്പിൽ, സിനു സുനിൽ കണ്ണാരത്തിൽ തുടങ്ങിയവർ വൈവാഹിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ എടുത്തു. തങ്ങൾ ആരംഭിക്കുവാൻ പോകുന്ന കുടുംബ ജീവിതവിജയത്തിന് ഈ കോഴ്സിലൂടെ നേടിയ അറിവുകൾ ഒരു മുതൽ കൂട്ടായിരുക്കും എന്ന് പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു.

വികാരി ജനറൽ ഫാ. തോമസ് മുളവനാൽ സമാപന കുർബാനക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. യുവജനങ്ങളെ പ്രതിനിധീകരിച്ച് നീൽ എടാട്ട്, തുഷാര കൊരട്ടിയിൽ എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ഈ ക്യാമ്പിൻ്റെ വിജയത്തിനായി അസിസ്റ്റൻ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സി. സിൽവേറിയസ്, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവർ നേതൃത്വം നൽകി.

Knanaya Region Marriage Preparation Course concludes

More Stories from this section

family-dental
witywide