ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സ്വഭാവിക ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിൽ പതിനൊന്നാം പ്രതിയായ ശങ്കരദാസിനെ ജനുവരി 14നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.

ഇതുവരെയും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് എല്ലാവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമായത്. ഇതുവരെ ശബരിമല സ്വർണ കേസിൽ 13 പ്രതികളിൽ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതിൽ ഒമ്പത് പേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു. നിലവിൽ റിമാൻഡിൽ ഉള്ള ഏക പ്രതിയായിരുന്നു കെ.പി ശങ്കരദാസ്. റിമാൻഡ് 90 ദിവസം പൂർത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്.

KP Sankaradas has been granted statutory bail by the Kollam Vigilance Court in connection with the Sabarimala gold theft cases

More Stories from this section

family-dental
witywide