
കണ്ണൂർ: കെ.പി.സി.സി അധ്യക്ഷനും പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിൻ്റെ സഹോദരൻ ഷാജി വി. ജോസഫ് ബി.ജെ.പിയിൽ ചേർന്നു. അഴീക്കോട് മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കെ.കെ. വിനോദ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഷാജി പങ്കെടുത്തിരുന്നു.
ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ പാർട്ടിയുടെ ദേശീയ നയങ്ങളോടുള്ള വിശ്വാസമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഷാജി വ്യക്തമാക്കി. ബി.ജെ.പി. ഗോവ മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവാദ് ആണ് ഷാജി വി. ജോസഫിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്. പുതിയതെരുവിൽ നടന്ന സ്വീകരണ ചടങ്ങിൽ നിരവധി ബി.ജെ.പി പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുന്ന വേളയിൽ കെ.പി.സി.സി അധ്യക്ഷൻ്റെ കുടുംബത്തിൽ നിന്നുള്ള ഒരാൾ ബി.ജെ.പിയിലേക്ക് ചുവടുമാറ്റിയത് സണ്ണി ജോസഫിന് വ്യക്തിപരമായും രാഷ്ട്രീയമായും വലിയ വെല്ലുവിളിയാകുന്നത്.
KPCC President’s brother joins BJP















