‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം നടത്തി; ബി. ഗോപാലകൃഷ്ണനെതിരെ പരാതി നൽകി കെഎസ്‌യു

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ വർഗീയ പരാമർശം നടത്തിയെന്ന് പരാതി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു ആണ് പരാതി നൽകിയത്.

കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയത്. മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതി. ഗോപാലകൃഷ്ണൻ ക്ഷേത്ര പരിസരത്ത് വെച്ച് വീഡിയോ ചിത്രീകരിച്ചെന്നും ഇത് ചട്ടലംഘനം ആണെന്നും കാട്ടി ടെമ്പിൾ പൊലീസിലും കെഎസ്‌യു പരാതി നൽകിയിട്ടുണ്ട്.

KSU files complaint against B. Gopalakrishnan for using video of Guruvayur temple to make communal remarks

More Stories from this section

family-dental
witywide