ന്യൂയോർക്കിൽ നഴ്‌സുമാരുടെ ഏറ്റവും വലിയ പണിമുടക്ക് ആരംഭിച്ചു; കരാർ ചർച്ചകൾ പരാജയം

ന്യൂയോർക്ക് നഗറിൽ നഴ്‌സുമാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് ആരംഭിച്ചു. കരാർ ചർച്ചകൾ ഒത്തുതീരുമാനമില്ലാതെ അവസാനിച്ചതിനെ തുടർന്നാണ് പണിമുടക്ക് തുടങ്ങിയത്. ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷൻ്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 16,000 നഴ്‌സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

ലാഭം മാത്രമാണ് ആശുപത്രി ഭരണകൂടത്തിൻ്റെ മുൻഗണന. രോഗിയുടെ സുരക്ഷയും നഴ്‌സുമാരുടെ സുരക്ഷയും അവഗണിക്കപ്പെടുകയാണെന്ന് അസോസിയേഷൻ പ്രസിഡണ്ട് നാൻസി ഹഗൻസ് ആരോപിച്ചു. സുരക്ഷിത സ്റ്റാഫിംഗ്, ശമ്പളവർധന, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ, ജോലിസ്ഥല സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഴ്‌സുമാരുടെ സമരം നടക്കുന്നത്.

മൗണ്ട് സൈനായ്, മൊണ്ടിഫിയോറി, ന്യൂയോർക്ക്–പ്രെസ്‌ബിറ്റേറിയൻ അടക്കമുള്ള അഞ്ച് വലിയ സ്വകാര്യ ആശുപത്രികളിലാണ് പണിമുടക്ക് കൂടുതൽ ബാധിക്കുക. പണിമുടക്ക് മുന്നിൽക്കണ്ട് ന്യൂയോർക്ക് ഗവർണർ കത്തി ഹോക്കുൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗികളുടെ ചികിത്സ തടസ്സപ്പെടരരുതെന്നും ഇരുപക്ഷവും ധാരണയിലെത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. പണിമുടക്ക് നടന്നു കൊണ്ടിരിക്കുമ്പോഴും രോഗികൾക്ക് അടിയന്തര ചികിത്സ വൈകിക്കരുതെന്ന് ആശുപത്രി ഭരണകൂടം അറിയിച്ചു.

2023-ൽ മൂന്ന് ദിവസത്തെ പണിമുടക്കിന് ശേഷം ഒപ്പുവെച്ച കരാർ ഡിസംബർ 31-ന് കാലാവധി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ചില സേഫ്റ്റി-നെറ്റ് ആശുപത്രികളിൽ താൽക്കാലിക കരാർ ഒപ്പുവെച്ച് പണിമുടക്ക് മാറ്റിവച്ചെങ്കിലും നഗരത്തിലെ സമ്പന്നമായ സ്വകാര്യ ആശുപത്രികളിൽ ധാരണയായിട്ടില്ല. രോഗികൾക്ക് ചികിത്സ ലഭിക്കണം എന്നതാണ് പ്രധാന ലക്ഷ്യമെങ്കിൽ ചികിത്സ വൈകിക്കരുത്. ഞങ്ങൾ പണിമുടക്കുന്നത് രോഗി പരിചരണം മെച്ചപ്പെടുത്താനാണ് എന്നും അസോസിയേഷൻ അറിയിച്ചു.

Largest nurses’ strike begins in New York; Contract negotiations fail

More Stories from this section

family-dental
witywide