ഓടിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു; കോട്ടയത്ത് അഭിഭാഷകന് ദാരുണാന്ത്യം, പതിവ് നായാട്ട് യാത്രയ്ക്കിടെ അപകടം

കോട്ടയം: ഉഴവൂരിൽ സ്വന്തം തോക്കിൽ നിന്നും വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം. ഓക്കാട്ട് ജോബി ജോസഫ് (56) ആണ് മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരുട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

ലൈസൻസുള്ള റൈഫിൾ കൈവശമുള്ള ജോബി സ്കൂ‌ട്ടറിൽ പോകുമ്പോഴാണ് അപകടം. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിഞ്ഞു. ഇതോടെ തോക്ക് പൊട്ടി ചെവിയുടെ ഒരു വശത്ത് ബുള്ളറ്റ് തുളച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ജോബി മരിച്ചു.

തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ള ജോബി തിങ്കളാഴ്ച രാത്രിയും പതിവ് തെറ്റിക്കാതെ പുറത്തിറങ്ങുകയായിരുന്നു. സ്കൂട്ടർ മറിയുന്നതിന്റെയും വെടിയൊച്ചയുടെയും ശബ്ദം കേട്ട സമീപത്തെ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്.

Lawyer dies tragically in Kottayam after being accidentally shot by his own gun after the scooter he was riding overturned

More Stories from this section

family-dental
witywide