എൽഡിഎഫ് 3.0: ധർമ്മടത്ത് മൂന്നാം അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എൽഡിഎഫ് തുടർഭരണത്തിനായി മൂന്നാം തവണ ഇറങ്ങുമ്പോൾ ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇപി ജയരാജന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസികള്‍ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ബിനോയ് വിശ്വം, ശ്രേയസ് കുമാര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി പി അബ്ദുല്‍ റഷീദാണ് ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെ നേരിടാന്‍ യുഡിഎഫ് ഇറക്കിയിരിക്കുന്നത് . കഴിഞ്ഞ തവണ തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ച ആത്മവിശ്വാസത്തില്‍ ആണ് ഇടത് കോട്ടയായ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി റഷീദ് എത്തുന്നത്.

LDF 3.0: Pinarayi Vijayan prepares for third term in Dharmadat; files nomination papers

More Stories from this section

family-dental
witywide