മൂന്നാം തവണ ഭരണത്തിലേറാൻ പ്രചാരണത്തിനിറങ്ങി എൽഡിഎഫ്. ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി കണ്ണൂരിലെത്തി. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിഎൻ ചന്ദ്രൻ, എം സുരേന്ദ്രൻ, ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പിണറായിലേക്ക് റോഡ് ഷോ നടത്തിയാണ് മുഖ്യമന്ത്രി പോകുന്നത്.
സിപിഐഎമ്മിന് ജില്ലയിൽ വിമതഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് എത്തുന്നത്. കണ്ണൂരിലെ പാർട്ടികോട്ടയിൽ വിമതർ കാലപക്കൊടി ഉയർത്തിയിരിക്കുന്നഘട്ടത്തിലാണ് മുന്നണിയുടെ നായകൻ ഇന്ന് പ്രചരണത്തിന് എത്തുന്നത്. വിവാദങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.
മട്ടന്നൂരിൽ നിന്ന് പിണറായിലേക്ക് റോഡ് ഷോ നടത്തിയാണ് പ്രചാരണം ആരംഭിക്കുന്നത്. പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. അടുത്ത ദിവസം മുതൽ എൽഡിഎഫിന്റെ തിരഞ്ഞടുപ്പ് കൺവൻഷൻ നാളെ മുതൽ ആരംഭിക്കും. 5 മണ്ഡലങ്ങളിലെ പാർട്ടി സ്വതന്ത്രരുടെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനം ഉണ്ടാകും. പാലക്കാട്, കൊണ്ടോട്ടി, കൊടുവളളി, കോട്ടക്കൽ, തിരൂർ മണ്ഡലങ്ങളിൽ പാർട്ടി പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുളളത്.
LDF 3.0: Pinarayi Vijayan takes to the campaign trail, first campaign in Kannur














