ഇനി പോരാട്ടത്തിലേക്ക്; എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി, താനൂരിൽ ടി.മുഹമ്മദ് സമീർ, വള്ളിക്കുന്നിൽ സിപി മുസ്‌തഫ

ഇനി ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി. താനൂർ, വള്ളിക്കുന്ന്, കാസർകോട് മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. താനൂരിൽ ടി.മുഹമ്മദ് സമീറും വള്ളിക്കുന്നിൽ സിപി മുസ്‌ഫയും കാസർകോട് ഷാനവാസ് പാദൂറും മത്സരിക്കും. മൂന്നിടത്തും സ്വതന്ത്രരായിട്ടാണ് മത്സരിക്കുന്നത്. 10 വർഷമായി ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ താനൂരിൽ നേരത്തെ നിശ്ചയിച്ചിരുന്നത് താനൂരിലെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി.അബ്‌ദുറഹിമാനെ ആയിരുന്നു.

എന്നാൽ വി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ താനൂർ സീറ്റ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. യുഡിഎഫ് പാളയത്തിൽനിന്ന് ഒരാളെ എത്തിക്കാനും സിപിഎം ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാതെ ആയതോടെയാണ് നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന സമീറിന് നറുക്ക് വീണത്. പ്രവാസി വ്യവസായിയായ സമീർ ഒഴൂർ പഞ്ചായത്തിലെ പുൽപറമ്പ് സ്വദേശിയാണ്. വള്ളിക്കുന്നിലെ സ്ഥാനാർഥിയായ സിപി മുസ്തഫ അഭിഭാഷകനും മൂന്നിയൂർ സ്വദേശിയുമാണ്. മുൻ കോൺഗ്രസ് നേതാവായ ഷാനവാസ് പാദൂർ ആണ് കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥി.

കഴിഞ്ഞ രണ്ട് തവണയായി മന്ത്രി വി.അബ്ദുറഹിമാൻ വിജയിച്ച മണ്ഡലമാണ് താനൂർ. മുസ്ല‌ിംലീഗിൽനിന്നാണ് അബ്ദുറഹിമാൻ സീറ്റ് പിടിച്ചെടുത്തത്. സിപിഎമ്മിൻ്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ അബ്‌ദറഹിമാൻ്റെ പേര് താനൂരിൽ വന്നിരുന്നെങ്കിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ തിരൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

LDF candidate list complete, T. Muhammad Sameer in Tanur, CP Mustafa in Vallikunnu

More Stories from this section

family-dental
witywide