മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ വള്ളിക്കുന്നിലേക്ക് പരിഗണിച്ച് എൽഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ഷാഫി ചാലിയവുമായി ഐഎൻഎൽ ചർച്ച നടത്തി. സ്വാതന്ത്രസ്ഥാനാർത്ഥിയായാണ് ഷാഫി മത്സരിക്കുക. വള്ളിക്കുന്ന് സീറ്റിൽ മുസ്ലിം ലീഗ് ഷാഫി ചാലിയത്തെ നേരത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ലീഗ് തനിക്ക് സീറ്റ് നിഷേധിച്ച കാര്യം അറിഞ്ഞ് ഇടതുമുന്നണി നേതാക്കൾ തന്നെ ബന്ധപ്പെട്ടതെന്നും ഇടതുമുന്നണി നേതാക്കൾ വിളിച്ച് വള്ളിക്കുന്നിൽ മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ പാർട്ടി വിടുന്ന കാര്യം ആലോചനയിലെ ഇല്ലെന്നും ഷാഫിചാലിയം മാധ്യമങ്ങളോട് വ്യക്തമാക്കി.
വള്ളിക്കുന്നിൽ സിറ്റിങ് എംഎൽഎ ടി.വി ഇബ്രാഹിമിനെ വീണ്ടും സ്ഥാനാർഥിയാക്കിയതിലെ അതൃപ്തി ലക്ഷ്യം വച്ചായിരുന്നു എൽഡിഎഫ് നീക്കം. ലീഗിലെ സ്ഥാനാർത്ഥി പട്ടികയിൽ അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിനാ റഷീദും സ്ഥാനാർഥി പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടർന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് അബ്ദുറഹ്മാൻ രണ്ടത്താണി തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്.
LDF considering Muslim League state secretary Shafi Chaliyam for Vallikunnu













