ട്വന്‍റി ട്വന്‍റിക്ക് തിരിച്ചടി, വോട്ടർ പട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേരില്ല, സ്ഥാനാർഥി പട്ടികയിൽ മാറ്റം വരും? പെരുമ്പാവൂരിൽ പോസ്റ്ററുകൾ നീക്കി എൻഡിഎ; പ്രതികരിക്കാതെ താരം

പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടർ പട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയതോടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തത് സാങ്കേതികമായി സ്ഥാനാർത്ഥിത്വത്തിന് തടസ്സമാകുമെന്ന തിരിച്ചറിവിലാണ് മുന്നണി നീക്കം. ഇതോടെ പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ലക്ഷ്മിപ്രിയയുടെ ചിത്രം ഉൾപ്പെട്ട ഫ്ലക്സ് ബോർഡുകൾ എൻഡിഎ അടിയന്തരമായി നീക്കം ചെയ്തു. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് സംസ്ഥാന നേതാക്കളുടെയും ചിത്രങ്ങളുള്ള ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റമുണ്ടാകുമെന്ന സൂചനയാണ് എൻഡിഎ കേന്ദ്രങ്ങൾ നൽകുന്നത്. ട്വന്റി ട്വന്റിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിൽ ലക്ഷ്മിപ്രിയയെപ്പോലൊരു സെലിബ്രിറ്റി സ്ഥാനാർത്ഥിക്ക് വോട്ടർ പട്ടികയിൽ പേര് പോലുമില്ലെന്ന വാർത്ത അണികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ, ഈ വിവാദങ്ങളോട് പ്രതികരിക്കാൻ ലക്ഷ്മിപ്രിയ ഇതുവരെ തയ്യാറായിട്ടില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ, പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം.

അതേസമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരം തിങ്കളാഴ്ച വരെയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് മുൻപായി ഫോം 6 വഴി ഓൺലൈനായി അപേക്ഷിച്ചാൽ പേര് ഉൾപ്പെടുത്താൻ സാധിക്കും. എന്നാൽ ലക്ഷ്മിപ്രിയയുടെ കാര്യത്തിൽ ഇത്തരമൊരു നീക്കം ഉണ്ടാകുമോ അതോ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ ട്വന്റി ട്വന്റി നേതാക്കൾ മൗനം പാലിക്കുകയാണ്.

Lekshmi Priya Out of Perumbavoor Race? Voter List Issue Hits NDA; Posters Removed

More Stories from this section

family-dental
witywide